News

'എന്നെ വാങ്ങാൻ തക്ക സമ്പന്നരല്ല ബിജെപി'; വൈറൽ പോസ്റ്റിനോട് പ്രതികരിച്ച് പ്രകാശ് രാ‍ജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നടനും സാമൂഹിക പ്രവ‍ത്തകനുമായ പ്രകാശ് രാജ് ബിജെപിയിൽ അം​ഗത്വവമെടുക്കുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ച‍ർച്ചകൾക്കാണ് വഴിവെച്ചത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. രസകരമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് വ്യാജ പ്രചരണത്തിന് മറുപടി അതേ സോഷ്യൽ മീഡിയയിലൂടെ നൽകിയത്.

“എന്നെ വാങ്ങാൻ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാൻ കരുതുന്നത്, എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. 'ദി സ്കിൻ ഡോക്ടർ' എന്ന ഒരു ഉപയോക്താവിൻ്റെ എക്സ് പേസ്റ്റിലാണ് 'പ്രമുഖ നടൻ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയിൽ ചേരും', എന്ന് കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ പ്രകാശ് രാജിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. ബിജെപി സർക്കാരിനെതിരായി സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശബ്ദമുയർത്തുന്ന താരമാണ് പ്രകാശ് രാ‍‍ജ്. അതുകൊണ്ട് തന്നെ നടനിൽ നിന്ന് അങ്ങനൊരു നീക്കം ഉണ്ടാകില്ല എന്നതും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഉറപ്പായിരുന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT