News

ദുൽഖറിന് മാത്രമല്ല ജയം രവിക്കും 'തഗ് ലൈഫ്' ഇല്ല; കമൽ-മണിരത്‌നം ചിത്രത്തിൽ നിന്ന് നടൻ പിന്മാറി?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തമിഴകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം-കമൽഹാസൻ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറുന്നുവെന്ന റിപ്പോർട്ടുൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ജയം രവിയും സിനിമയിൽ നിന്ന് പിന്മാറുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2, എന്നീ സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.

മറ്റു സിനിമകളുടെ തിരക്കുകൾ മൂലമായിരുന്നു ദുൽഖറും ചിത്രത്തിൽ നിന്ന് പിന്മാറിയത്. ദുൽഖറിന്റെ കഥാപാത്രത്തിനായി തമിഴ് താരം സിമ്പുവിനെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളുമുണ്ട്. മണിരത്‌നത്തിന്റെ 'ചെക്ക ചിവന്ത വാനത്തി'ൽ ഒരു പ്രധാന കഥാപാത്രത്തെ സിമ്പു അവതരിപ്പിച്ചിരുന്നു.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോ​ഗിക്കാം: തിരുവിതാംകൂർ ദേവസ്വം

എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

പായ വിരിച്ചും കഞ്ഞി വെച്ചും പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി

SCROLL FOR NEXT