News

തിരുപ്പതി ദർശനം നടത്തി മോഹൻലാൽ; വീഡിയോ വൈറൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് താരം ക്ഷേത്രദർശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ വാരമാണ് സിനിമയുടെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂൾ കേരളത്തിലായിരിക്കും. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം മോഹൻലാലിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളുടെ സംവിധായകൻ തരുൺ മൂർത്തിക്കൊപ്പമാണ് മോഹൻലാലിന്റെ പുതിയ ചിത്രം. മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആർ സുനിൽ. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരികയാണ്.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

SCROLL FOR NEXT