News

'ആര്‍ ആര്‍ ആര്‍' സ്നേഹം ജപ്പാനോളം; രാജമൗലിക്ക് സമ്മാനവുമായി ജപ്പാനിലെ 83കാരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ആര്‍ ആര്‍ ആര്‍' പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിട്ടിട്ടും സിനിമ നല്‍കിയ സ്വാധീനം ലോകമെമ്പാടും ഇപ്പോഴും അലയടിക്കുകയാണ്. എന്തിനേറെ പറയണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഓസ്കര്‍ നിശയിലും ആര്‍ ആര്‍ ആര്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ കോണിലും സഞ്ചരിച്ച ചിത്രത്തിനോടുള്ള സ്നേഹമറിയിച്ച് സംവിധായകന്‍ രാജമൗലിക്കും പങ്കാളിക്കും മുന്നിലെത്തിയത് 83 വയസുള്ള ജാപ്പനീസ് വൃദ്ധയാണ്.

രാജമൗലി തന്നെയാണ് ജപ്പാനിലെ പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തെരുവിൽ ഒറിഗാമി ഉണ്ടാക്കി കൊടുക്കുന്ന 83 വയസുള്ള സ്ത്രീ ആര്‍ ആര്‍ ആറിനോടുള്ള സ്നേഹത്താൽ ഒരു സമ്മാനം നൽകുന്നതാണ് രാജമൗലി പങ്കുവെച്ച ഫോട്ടോയിൽ ഉള്ളത്. സമ്മാനത്തിനൊപ്പം താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി. സിനിമയുടെ പേരെഴുതിയ ടി ഷര്‍ട്ടാണ് വൃദ്ധ ധരിച്ചത്

ജപ്പാനിൽ, അവരുടെ പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറി​ഗാമി ഉണ്ടാക്കി, കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമാണ്. അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തരവാനായി താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നൽകിയാലും അത് മതിയാകില്ല, രാജമൗലി കുറിച്ചു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT