News

ഒരു ലാലേട്ടൻ ഫാൻ ബോയ് സംഭവം 'ലോഡിങ്'; 360-ാം ചിത്രത്തെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൗദി വെള്ളക്കയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് തരുൺ മൂര്‍ത്തി ഔദ്യോ​ഗികമായി അറിയിച്ചത്. മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. സിനിമയുടെ ഭാ​ഗമാകാൻ കഴിയുന്നതിലുള്ള സന്തോഷം അറിയിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. തന്റെ ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ചും ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നും നടൻ കുറിച്ചു.

എൻ്റെ 360-ാം ചിത്രം തരുൺ മൂർത്തിക്കും എം രഞ്ജിത്തിനുമൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ അദ്ദേഹവും കെ ആർ സുനിലും ചേർന്നാണ് നിര്‍വഹിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് പ്രൊജക്ട് നിർമ്മിക്കുന്നത്. ഈ ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളെയും ആശംസകളെയും ഒപ്പമുണ്ടാകണം.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. 'എൽ' ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ​ദിവസം പോസ്റ്റ് പങ്കുവെച്ചത്. 'L 360' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT