News

ബോളിവുഡിനെ 'ശെയ്താൻ' പിടിച്ചു; 100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ശെയ്താൻ'. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ് ലഭിച്ചത്. സാക്നിൽക്കാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടത്.

രണ്ടാം ഞായറാഴ്ചയായ ഇന്ന് 9.75 കോടി രൂപ ശെയ്താൻ നേടിയെന്നാണ് റിപ്പോർട്ട്. ഒൻപത് ദിവസം കൊണ്ട് 93.57 കോടിയായിരുന്നു ചിത്രം നേടിയത്. നിലവിൽ 103.05 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ബോളിവുഡിൽ മാത്രം 37.19% ഓക്കുപെൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശെയ്താനിൽ നായിക വേഷത്തിലെത്തിയത് ജ്യോതികയാണ്. താരത്തിന്റെ ആദ്യ 100 കോടി ഹിന്ദി ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മാധവനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൃഷ്ണദേവ് യാഗ്നിക് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം 'വാശ്'ൻ്റെ ഹിന്ദി റീമേക്കാണ് ശെയ്താൻ. 'വാശ്' ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇതിനകം പ്രവേശിച്ചു. ഹൃത്വിക് റോഷൻ്റെയും ദീപിക പദുക്കോണിൻ്റെയും 'ഫൈറ്റർ', ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാതോ മേം ഐസ ഉൽജാ ജിയ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത് ബോളിവുഡ് ചിത്രമാണ് ശെയ്താൻ.

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

SCROLL FOR NEXT