News

'ഇന്ത്യക്ക് ഇരുണ്ട ദിനം, ഇത് ഭരണഘടനാ വിരുദ്ധം'; സിഎഎയ്ക്കെതിരെ കമൽ ഹാസൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ശബ്ദമുയ‍ർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്ട്രീയ പാ‍‍ർട്ടിയായ മക്കൾ നീതി മയ്യം എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഇന്ത്യക്ക് ഇരുണ്ട ദിനം, മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടന അടിത്തറയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാൻ നിയമപരമായും രാഷ്ട്രീയപരമായും എൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്', എന്നാണ് കമൽഹാസൻ കുറിച്ചത്.

സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിജയ്‍യുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്‌നാട്ടിൽ സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേ‍ർത്തു.

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

SCROLL FOR NEXT