News

'എനിക്ക് 'അനിമൽ' കാണണം, സന്ദീപ് റെഡി വംഗ മിടുക്കനാണ്'; കിരൺ റാവു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' കാണാൻ ആഗ്രഹമുണ്ടെന്ന് സംവിധായകയും നിർമ്മാതാവുമായ കിരൺ റാവു. തന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാൽ ആണ് അനിമൽ ഇതുവരെ കാണാതിരുന്നത്. എന്നാൽ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകർ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം എന്നാണ് കിരൺ റാവു പറഞ്ഞത്.

കിരൺ റാവുവിന്റെ 'ലപത ലേഡീസ്' എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. 'നിരൂപകരും പ്രേക്ഷകരും ഒരു സിനിമ ഇഷ്ടപ്പെടുന്നത് അപൂർവമാണ്. വിമർശകർക്ക് പോലും 'ലപത ലേഡീസ്' ഇഷ്ടപ്പെട്ടു. പ്രേക്ഷകർ ഒരു സിനിമ ഇഷ്ടപ്പെടുമ്പോൾ പലപ്പോഴും നിരൂപകര്‍ ആ ചിത്രത്തെ സ്വീകരിക്കണമെന്നില്ല. ഇക്കാലത്ത് ആക്ഷൻ-പാക്ക്, വിഎഫ്എക്സ്-ഹെവി ചിത്രങ്ങൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. 'അനിമൽ' പോലുള്ള സിനിമകൾ. എന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാൽ ആണ് അനിമൽ ഇതുവരെ കാണാതിരുന്നത്. എന്നാൽ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകർ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം, അത് ആവശ്യമാണ്. സന്ദീപ് റെഡ്ഡി വംഗയുടെ ക്രാഫ്റ്റ് വളരെ മികച്ചതാണെന്ന് കേട്ടിട്ടുണ്ട്. രൺബീർ ഒരു നല്ല നടൻ കൂടിയാണ്. ചിത്രം എനിക്ക് വളരെ വ്യത്യസ്തമായ അനുഭവം ആയിരിക്കും' എന്നാണ് കിരൺ റാവുവിന്റെ വാക്കുകൾ.

ആമീർഖാൻ ആണ് കിരൺ റാവുവിന്റെ പുതിയ ചിത്രം ലപത ലേഡീസ് നിർമിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും ഇരുവരും നല്ല സൗഹൃദത്തിലാണ്. കിരൺ റാവുവിന്റെ രണ്ടാമത്തെ സംവിധാനമാണ് ലപത ലേഡീസ്. 'ധോബി ഘട്ട്' എന്ന ആദ്യ ചിത്രത്തിന് ശേഷം 12 വർഷത്തെ ഇടവേള എടുത്താണ് കിരൺ വീണ്ടും സംവിധാനത്തിലേക്കെത്തുന്നത് എന്ന സവിശേഷതയും ലപത ലേഡീസിനുണ്ട്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT