News

'മഞ്ഞുമ്മൽ ബോയ്സ്, 96 ടീം ഇളയരാജയുടെ പാട്ട് ഉപയോഗിച്ചത് അനുമതിയോടെ'; പ്രതികരിച്ച് 96 സംവിധായകൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മഞ്ഞുമ്മൽ ബോയ്സ്, 96 എന്നീ സിനിമകൾക്കെതിരെ മാധ്യമ പ്രവർത്തകനായ ചെയ്യാർ ബാലു ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് 96 സിനിമയുടെ സംവിധായകൻ പ്രേംകുമാർ. ഇരു സിനിമകളിലും ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്നാണ് ചെയ്യാർ ബാലു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത് മറുപടിയുമായാണ് പ്രേംകുമാർ രംഗത്തെത്തിയിരിക്കുന്നത്.

ഇളയരാജയുടെ പാട്ടുകൾ സിനിമകളിൽ ഉപയോഗിക്കുന്നതിന് തിങ്ക് മ്യൂസിക് വഴിയും മറ്റ് മ്യൂസിക് ലേബലുകൾ വഴിയും '96', 'മഞ്ഞുമ്മൽ ബോയ്‌സ്' ടീമുകൾ അനുമതി വാങ്ങിയിട്ടുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. താനും മഞ്ഞുമ്മൽ ബോയ്‌സിൻ്റെ ടീമും ഇളയരാജയുടെ പാട്ടുകൾ കേട്ടാണ് വളർന്നതെന്നും അദ്ദേഹത്തിൻ്റെ പാട്ട് ഉപയോഗിക്കുന്നത് അദ്ദേഹത്തിനുള്ള ആദരവ് പോലെയാണെന്നും പ്രേം കുമാർ പറഞ്ഞു.

നുണ പറയുന്നതിന് മുന്നേ ചെയ്യാർ ബാലുവിന് മ്യൂസിക് ലേബലുകളെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു. ചെയ്യാർ ബാലു സത്യം മാത്രം പറയാവൂ എന്ന് തനിക്ക് നിർബന്ധം പിടിക്കാൻ കഴിയില്ല. പക്ഷേ, അദ്ദേഹത്തിന് നുണകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാം എന്ന് പ്രേംകുമാർ പ്രതികരിച്ചു.

96 എന്ന സിനിമയിൽ ഇളയരാജയുടെ നിരവധി ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇളയരാജ രംഗത്ത് വന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് പലവട്ടം ചർച്ചകൾക്കും ആവശ്യമായ നടപടികൾക്കും ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT