News

തീ പാറും ആവേശം; രങ്കണ്ണനും പിള്ളേരും പുതിയ പോസ്റ്റര്‍ പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവൻ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം യുവാക്കൾക്കിടയിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. രോമാഞ്ചത്തിന് ശേഷം ജിത്തുവിന്റെ ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തീ പാറിക്കുന്ന പോസ്റ്ററില്‍ ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കനെയും പശ്ചാത്തലത്തില്‍ രങ്കന്റെ പിള്ളേരുമാണുള്ളത്. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ചിത്രം ഒരു മുഴുനീള എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് 'ആവേശം' നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം, 96 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; പൊന്നാനിയിൽ രണ്ട് തൊഴിലാളികൾ മരിച്ചു

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

'അത് പതിവുള്ളത്'; ഖാർ​ഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതിൽ കോൺ​ഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

SCROLL FOR NEXT