News

മഞ്ഞ്'അമൂൽ' ബോയ്സ്; മഞ്ഞുമ്മൽ ബോയ്സിന് അമൂലിന്റെ ട്രിബ്യൂട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മികച്ച പ്രതികരണം നേടി മലയാളത്തിന് അഭിമാനമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഈ അവസരത്തിൽ വൻവിജയമായി മാറിയ സിനിമയ്ക്ക് ട്രിബ്യൂട്ട് നൽകികൊണ്ട് ഡയറി ബ്രാൻഡായ അമുൽ ഒരു ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. മഞ്ഞ്'അമൂൽ' ബോയ്സ് എന്ന പേരിലാണ് അമൂലിന്റെ ഡൂഡിൽ.

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സും മഞ്ഞുമ്മൽ ബോയ്സിന്റെ പശ്ചാത്തലത്തിൽ ഒരു പോസ്റ്റർ റിലീസ് ചെയ്തിരുന്നു. കൊടൈക്കനാലിലെ ഗുണാ കേവിന് മുന്നിലെ മരത്തിന്റെ വേരുകളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ താരങ്ങള്‍ ഇരിക്കുന്ന പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് സിഎസ്‌കെ പോസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിദംബരമാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT