News

'ഇതാര് ഗന്ധർവനോ'; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 90's കാലഘട്ടത്തിലെ പ്രണയം ഓർമിപ്പിക്കുന്നതാണ് പോസ്റ്ററിലെ സുരേഷിന്റെയും സുമലതയുടെയും ലുക്ക്.

പോസ്റ്ററിൽ കുഞ്ചാക്കോ ബോബനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഇതാര് ഗന്ധർവനോ' എന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്ററിലെ ലുക്കിൽ ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റർ നൽകുന്ന സൂചനയനുസരിച്ച് ചിത്രം ഒരു കോമഡി എന്റർടൈൻമെൻ്റാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ന്നാ താൻ കേസ് കൊട് ' ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്.

ചിത്രത്തിലെ 'ചങ്കുരിച്ചാല്' എന്ന് തുടങ്ങുന്ന ആദ്യ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലുള്ളത്.

ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ചിത്രത്തിന് അവകാശപെടാനാകും. ഒരു വലിയ താര നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മെയ്‌ 16ന് തിയേറ്ററുകളിലെത്തും.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT