News

'ഊ അണ്ടവാ' പോലെ മറ്റൊരു കിടിലൻ ഐറ്റം ഡാൻസ് പുഷ്പ 2 ലും; ഇത്തവണ ജാൻവി കപൂർ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

2021ലെ ബ്ലോക്ക്ബസ്റ്റർ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ൽ ബോളിവുഡ് താരം ജാൻവി കപൂറിന്റെ കിടിലൻ ഡാൻസ് നമ്പറുണ്ടാകുമെന്ന് റിപ്പോർട്ട്. ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്ററിൽ ആഘോഷമാകാൻ പോകുന്നത് ജാൻവിയുടെ ഐറ്റം ഡാൻസാകും. സിനിമയുടെ അണിയറപ്രവർത്തകർ ജാൻവിയെ സമീപിച്ചതായാണ് സൂചന.

'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകൻ അല്ലു അർജ്ജുൻ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT