News

മുഖം മൂടിയത് സ്വർണ നൂലിനാൽ; ബനാറസിൽ നെയ്ത സ്വർണ മൂടുപടത്തിൽ തിളങ്ങി അംബാനിയുടെ മരുമകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രശസ്തർ ഒത്തുചേർന്ന കല്യാണ വിരുന്നായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി- നിത അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് ചടങ്ങ്. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ വലുപ്പത്തിനൊത്ത ചടങ്ങു തന്നെയായിരുന്നു നടന്നത്. മൂന്ന് ദിവസത്തെ അത്യാഢംബര ചടങ്ങിൽ ബോളിവുഡിലെ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.

വധുവായ രാധിക മെർച്ചെന്റ് ധരിച്ച മൂടുപടം (veil) യഥാർത്ഥ സ്വർണ നൂല് കൊണ്ടാണ് നെയ്തത്. ഒരു അഭിമുഖത്തിൽ രാധിക തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മനീഷ് മൽഹോത്ര ആറുമാസം എടുത്താണ് തന്റെ ദുപ്പട്ട തയ്യാറാക്കിയതെന്നും, അണിഞ്ഞിരുന്ന മൂടുപടം സ്വർണനൂലുകൊണ്ട് ബനാറസിൽ നിന്ന് നെയ്തതാണെന്നുമാണ് രാധിക പറഞ്ഞത്.

ചടങ്ങിൽ ആനന്ദ് അംബാനിയും രാധികയും വിവാഹ പത്രികയിൽ ഒപ്പു വെച്ചു. കൂടുതൽ സമയവും ജാംനഗറിൽ ചിലവഴിക്കുന്നതിനാലും കുടുംബവും വേരുകളും അവിടെയാണുള്ളതിനാലുമാണ് ജാംനഗർ വേദിയായി തിരഞ്ഞെടുത്തതെന്നും കൂടാതെ, ആനന്ദ് അംബാനിയുടെ മുത്തശ്ശി കോകിലാബെൻ ജനിച്ചത് ജാംനഗറിലാനിന്നും രാധിക മെർച്ചന്റ് പറഞ്ഞു.

ചടങ്ങിന്റെ കാറ്ററിംഗ് മാത്രമായി ഏകദേശം 20 മില്യൺ ഡോളറാണ് ചിലവിട്ടതെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മറ്റു മേഖലയിൽ ഉള്ളവരും പങ്കെടുത്തിരുന്നു. ജൂലൈ 10, 11, 12 തീയതികളിൽ ആയിരിക്കും ആനന്ദ് അംബാനി- രാധിക മർച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോർട്ട്.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT