News

'മൃഗസംരക്ഷണം പറച്ചിലും ലെതർ ബാഗ് പ്രൊമോഷനും ഒന്നിച്ചുവേണ്ട';ആലിയയ്ക്ക് ഇരട്ടത്താപ്പെന്ന് സോഷ്യൽമീഡിയ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പ്രമുഖ ബ്രാൻഡായ ഗൂച്ചിയുടെ ലെതർ ബാഗ് ഉപയോഗിച്ചതിനെ തുടർന്ന് ബോളിവുഡ് താരം അലി ഭട്ടിന് ഭട്ടിനെതിരേ വ്യാപക വിമര്‍ശനം. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ഗൂച്ചിയുടെ ആഗോള ബ്രാൻഡ് അംബാസഡറായ ആലിയ 2800 ഡോളർ (2.3 ലക്ഷം രൂപ) വില വരുന്ന ലെതർ ബാഗുമായി പങ്കെടുത്തത്. ഈ ബാഗ് പശുക്കുട്ടിയുടെ തുകല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആനക്കൊമ്പ് വേട്ടയ്‌ക്കെതിരെ സംസാരിച്ച പോച്ചർ എന്ന വെബ്‌സീരീസിന്റെ എക്‌സിക്യൂട്ടീവ് നിര്‍മാതാവായ ആലിയ തുകൽ ബാഗ് ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.

കഴിഞ്ഞ മാസം നടന്ന വെബ്‌സീരീസിന്റെ ച്രചാരണ പരിപാടികളിൽ ആലിയ ആനവേട്ടയെക്കുറിച്ചും മൃഗ സംരക്ഷണത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇതേ വ്യക്തി തന്നെ തുകൽ ബാഗ് ഉപയോഗിക്കുന്നു എന്നും ഇത് ഇരട്ടത്താപ്പ് ആണെന്നും പലരും വിമർശിക്കുന്നു. സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പ് തീർത്തും അരോചകമാണ്', 'കുറഞ്ഞപക്ഷം പൊതുവേദിയിലെങ്കിലും ആ ബാഗ് എടുക്കാതിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. മറ്റെല്ലാ താരങ്ങളെയും പോലെ ക്യാമറയ്ക്ക് പുറകിൽ മാത്രം ഹിപ്പോക്രൈറ്റ് ആകാമായിരുന്നു' എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

അതേസമയം പോച്ചറിന് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും, സംഭവം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി പരിശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയാണ് വെബ്‌സീരിസ്‌ ഒരുങ്ങിയത്. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം ചെയ്ത സീരിസിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT