News

'പണം വേണ്ടെന്ന് വെയ്ക്കാൻ അന്തസ്സ് വേണം'; അംബാനി വിരുന്നിൽ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ കങ്കണ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ താരങ്ങള്‍ പങ്കെടുത്ത അനന്ത്–രാധിക പ്രീ വെഡ്ഡിങ് ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല.

'സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും വേണ്ടെന്നുവച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെയ്ക്കാൻ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണം', കങ്കണ കുറിച്ചു.

അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് കങ്കണയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു. നിരവധി പേർ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. കോടികളാണ് ഇതിനു വേണ്ടി അംബാനി കുടുംബം ചെലവഴിച്ചത്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT