News

'ഞാൻ വന്നത് എന്റെ ചേട്ടൻ വിളിച്ചിട്ടാ...'; 'ജതിൻ രാം ദാസ്', എമ്പുരാനിൽ ജോയിൻ ചെയ്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എമ്പുരാൻ ലൊക്കേഷനിൽ ടോവിനോയും ജോയിൻ ചെയ്തു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ടൊവിനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരത്തിന് സ്വാഗതം ചെയ്തിരിക്കുന്നത്. 2023 ഒക്ടോബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ചിത്രീകരിക്കുക. നിലവിൽ യുഎസ്സിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

12 ദിവസത്തിൽ താഴെ മാത്രമുള്ള ഷെഡ്യൂളാണ് യുഎസിൽ ഉണ്ടാവുക. തുടർന്ന് എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി അദ്ദേഹം ഇന്ത്യയിലെത്തിയേക്കും. സിനിമയുടെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ എന്നാണ് വിവരം. ഇത് ചെന്നൈയിൽ വെച്ചായിരിക്കും.

അന്വേഷിപ്പിൻ കണ്ടെത്തും ആണ് ടൊവിനോയുടെ പുതിയ റിലീസ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൂസിഫറിൽ ജെതിൻ രാം ദാസ് എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ (മോഹൻലാൽ) സഹോദരനായാണ് ടൊവിനോ അഭിനയിക്കുന്നത്. ടൊവിനോ ട്രിപ്പിൾ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണമാണ് വരാനിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം. പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ് എന്ന ഖ്യാതിയുമുണ്ട്.

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

SCROLL FOR NEXT