News

'ഗോപി വൈബ് ഈസ് ബാക്ക്'; ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ 'കടകനി'ലെ 'അജപ്പമട' ഗാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഏറെ നാളുകൾക്ക് ശേഷം മലയാളികൾ ഗോപി സുന്ദറിന്റെ പുതിയ ഗാനമായ അജപ്പമടയിൽ മനം മറന്നിരിക്കുകയാണ്. ഹക്കീം ഷാജഹാൻ നായകനാവുന്ന ചിത്രം 'കടകൻ'ലെ രണ്ടാമത് ഇറങ്ങിയ ഗാനമാണ് 'അജപ്പമട'. ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നത്.

ഏതാനും നാളുകളായി ഗോപി സുന്ദറിന്റെ ഗാനങ്ങൾ മലയാള സിനിമ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മറ്റ് പല പുതിയ യുവ സംഗീത സംവിധായകരുടെ വരവോടെ ഗോപി സുന്ദറിന് ക്ഷീണമായി, അദ്ദേഹം വിശ്രമത്തിലാണ് എന്നിങ്ങനെ നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോൾ കടകൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഗോപി.

ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് കടകൻ റിലീസിനെത്തിക്കുന്നത്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു. മാർച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT