News

അമേരിക്കൻ ഹാസ്യ നടൻ റിച്ചാർഡ് ലൂയിസ് അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സ്റ്റാൻഡ്-അപ്പ് കോമേഡിയനും കർബ് യുവർ എൻത്യൂസിയസത്തിൻ്റെ ഹാസ്യ നടനുമായ റിച്ചാർഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചത്. 76 വയസ്സായിരുന്നു.

തനിക്ക് പാർക്കിൻസൺസ് രോഗമുണ്ടെന്നും സ്റ്റാൻഡ് അപ്പ് കോമഡിയിൽ നിന്ന് വിരമിക്കുന്നുവെന്നും ലൂയിസ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സ്വയം അപകീർത്തിപ്പെടുത്തുന്ന നർമ്മത്തിന് പേരുകേട്ട ലൂയിസ് 1980-കളിലാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വർഷങ്ങളോളം, നടനായും എഴുത്തുകാരനായും ലാറി ഡേവിഡിനൊപ്പം 'കർബ് യുവർ എൻത്യൂസിയാസം' എന്ന ഷോയിൽ അഭിനയിച്ചു.

റിച്ചാർഡ് ലൂയിസിന്റെ ഭാര്യ ജോയ്‌സ് ലാപിൻസ്‌കി ആളുകളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യ നൽകണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചു. മറ്റു വിവരണങ്ങൾ ഒന്നും ലഭ്യമല്ല.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT