News

'പല സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ട്, മറ്റുള്ളവരുടെ സ്വകാര്യത ചോർത്തുന്നു'; കങ്കണ റണൗട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നുവെന്ന് നടി കങ്കണ റണൗട്ട്. പല ജനപ്രിയ സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ടെന്നും അവർ അതിൽ പല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

ഡാർക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ്, മെയിലുകൾ പോലുള്ള ആശയവിനിമയമാർ​ഗങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാൽ പല വമ്പൻമാരും വെളിപ്പെടുമെന്നും കങ്കണ ഇൻസ്റ്റയിൽ കുറിച്ചു.

അതേസമയം, താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. തിരക്കഥയും പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നതും കങ്കണയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയായാണ് നടി ചിത്രത്തിൽ എത്തുന്നത്. കൂടാതെ മലയാളി നടനായ വിശാഖ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT