News

വാലന്‍റൈന്‍സ് ദിനത്തിൽ സമ്പൂർണേഷ് ബാബുവിന്റെ പുതിയ ചിത്രം;ടൈറ്റിൽ പോസ്റ്റർ വിട്ട് അണിയറ പ്രവർത്തകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെലുങ്കിലെ പ്രശസ്ത നടന്‍ സമ്പൂർണേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ബംഗാരു ഗുഡ്ഡു'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വാലെന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ന്യൂ നോർമൽ ഫിലിം ഫാക്ടറിയും ജ്യോസ്റ്റാർ എൻ്റർപ്രൈസസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപിനാഥ് നാരായണമൂർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും ഇദ്ദേഹമാണ് നിർവഹിക്കുന്നത്.

സമ്പൂർണേഷ് ബാബുവിനെ കൂടാതെ റോബോ ശങ്കർ, സുരേഖ വാണി, പ്രവീൺ, മോഹൻ, നികിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . ഷാമിൻ ടണ്ടനെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പുതു മുഖം സുർഭി ശുക്ലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ റിലീസ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ബേണിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന സമ്പൂർണേഷ് ബാബു, 2023-ൽ പുറത്തിറങ്ങിയ മാർട്ടിൻ ലൂഥർ കിംഗ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. യോഗി ബാബു നായകനായി അഭിനയിച്ച തമിഴ് കോമഡി ചിത്രമായ മണ്ടേലയുടെ (2021) തെലുങ്ക് പതിപ്പായിരുന്നു മാർട്ടിൻ ലൂഥർ കിംഗ്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT