News

മഹേഷ് ബാബുവിൻ്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം; വ്യാജന് താക്കീത് നല്‍കി കുടുംബം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെലുങ്കു താരം മഹേഷ് ബാബുവിൻ്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. മകൾ സിതാരയുടെ പേരിലാണ് വ്യജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ടിലൂടെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുണ്ടെന്ന പരാതി പൊലീസിന് നൽകിയിരിക്കുകയാണ് താരത്തിന്റെ കുടുംബം. ഇൻസ്റ്റാഗ്രാമിലൂടെ മഹേഷ്ബാബുവിന്റെ ഭാര്യ നമ്രതയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിൻ്റെ ടീമിൻ്റെ ഔദ്യോഗിക പ്രസ്താവന പങ്കുവെക്കുകയും ആൾമാറാട്ടത്തിന് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 'ശ്രദ്ധിക്കുക @sitaraghattamaneni എന്നതാണ് മകളുടെ അക്കൗണ്ട്. പരിശോധിച്ചുറപ്പിച്ചതല്ലാതെ മറ്റേതെങ്കിലും ഹാൻഡിൽ വിശ്വസിക്കാൻ പാടില്ല. സിതാരയുടെ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ചയാളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

ഗുണ്ടൂർ കാരം എന്ന ചിത്രത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. ആര്‍ആര്‍ആര്‍ ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സാഹസിക ത്രില്ലറായിരിക്കും കഥയെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒരു പാൻ-ഇന്ത്യ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പന്ത്രണ്ടായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; എല്‍ഡിഎഫിന് തലവേദന

SCROLL FOR NEXT