News

'എല്ലാ സിനിമയും വിജയിപ്പിക്കാൻ മാത്രം ഞാൻ അത്ര സ്റ്റാർ ഒന്നും അല്ല'; സെയ്ഫ് അലി ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രങ്ങളിലൊന്നാണ് 'ആ​ദിപുരുഷ്'. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് തുടക്കം ലഭിച്ച സ്വീകാര്യതയായിരുന്നില്ല പിന്നീടങ്ങോട്ടുണ്ടായത്. രാമായണത്തെ വികലമാക്കിയെന്ന വ്യാപകമായ പരാതി ചിത്രം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 'എല്ലാത്തരം പ്രോജക്റ്റുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള അത്ര സ്റ്റാർ ആയി താൻ സ്വയം കാണുന്നില്ല' എന്നാണ് ചിത്രത്തിന്റെ പരാജയത്തോട് സെയ്ഫ് അലി ഖാൻ അടുത്തിടെ ഒരഭിമുഖത്തിൽ പ്രതികരിച്ചത്.

'ചിത്രം നല്ലൊരു ശ്രമമായിരുന്നു. പക്ഷെ ഭാഗ്യം തുണച്ചില്ല. പരാജയത്തെ ഭയപ്പെടരുത്. ഞാൻ ഒരിക്കലും ഒരു താരമായി സ്വയം ചിന്തിച്ചിട്ടില്ല, അത് ആഗ്രഹിക്കുന്നില്ല' സെയ്ഫ് അലി ഖാൻ പറഞ്ഞു. എല്ലാത്തരം പ്രോജക്റ്റുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള അത്ര സ്റ്റാർ ആയി താൻ സ്വയം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രഭാസ്, കൃതി സനോൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, രാമായണത്തിൻ്റെ ആവിഷ്‌കാരമായ 'ആദിപുരുഷ്' ആദ്യ മൂന്ന് ദിവസങ്ങളിൽ ബോക്‌സ് ഓഫീസിൽ വൻ നേട്ടം കൈവരിച്ചെങ്കിലും പിന്നീടുള്ള ആഴ്ചകളിൽ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ഓം റൗതായിരുന്നു ചിത്രത്തിന്റെ സംവിധാനം.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

താനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT