News

നടൻ സൂര്യയും ജ്യോതികയും വേർപിരിയാൻ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍; വിശദീകരണവുമായി ജ്യോതിക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. സുര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് സ്ഥലം മാറിയത് എന്നാണ് പ്രചരിച്ചത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ ജ്യോതിക.

തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോൾ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

സുര്യയുമായുള്ള വിവാഹത്തിന് ശേഷം താത്കാലികമായി അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ '36 വയതിനിലെ ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. വളരെ സെലെക്ടിവ് ആയി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജ്യോതികയുടെ ഒടുവിൽ ഇറങ്ങിയ സിനിമ മമ്മൂട്ടി നായകനായ കാതൽ ആണ്. മലയാള സിനിമയായ ചിത്രമായ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വമ്പൻ ഹിറ്റായിരുന്നു. 'ശൈതാൻ' , 'ശ്രീ', 'ഡബകാർട്ടൽ' എനീ ചിത്രങ്ങളിൽ ഹിന്ദിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT