News

വിറ്റത് 94 കോടി ടിക്കറ്റുകളോ?; 2023, ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച വർഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡ് ബോക്സ് ഓഫീസിന്റെ കഷ്ടകാലത്തിന് അന്ത്യം കുറിച്ചത് ഷാരൂഖ് ഖാന്റെ തിരിച്ചുവരവോടെയായിരുന്നു. ബോളിവുഡിന്റെ കിംഗ് ആയി ഒരു തവണയല്ല, പലതവണ ബോക്സ് ഓഫീസിൽ കളക്ഷൻ പെരുമഴ തന്നെ ഷാരൂഖ് പെയ്യിച്ചു. ഷാരൂഖ് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഹിറ്റുകളുടെയും സൂപ്പർഹിറ്റുകളുടെയും ബ്ലോക്ക് ബസ്റ്ററുകളുടെയും വർഷമായിരുന്നു 2023. ഓര്‍മാക്സ് മീഡിയയുടെ പുതിയ കണക്ക് പ്രകാരം കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ വിറ്റഴിച്ച സിനിമ ടിക്കറ്റുകൾ 94.3 കോടിയാണ്. ഇതിലൂടെ ലഭിച്ചതാകട്ടെ 12,226 രൂപയും.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഇത്രയും വലിയ തുക ലഭിക്കുന്നത്. അതേസമയം 2017-2019 വരെയുള്ള ടിക്കറ്റ് വിൽപ്പനയെക്കാൾ കുറവാണ് 2023-ലേത്. കഴിഞ്ഞ വർഷത്തെ ഗ്രോസ് കളക്ഷനിലെ നല്ലൊരു പങ്കും ബോളിവുഡിന്റെ സംഭാവനയായിരുന്നു. എന്നാൽ1000-ലധികം സിനിമകൾ റിലീസ് ചെയ്തെങ്കിൽ ആകെ ഗ്രോസിന്റെ 40 ശതമാനവും വെറും പത്ത് സിനിമകളിൽ നിന്ന് മത്രമാണ്. പഠാന്‍, ഗദര്‍ 2, ജവാന്‍, അനിമല്‍ തുടങ്ങിയവ ആ പത്തിൽ വരുന്ന ചില ചിത്രങ്ങളാണ്.

കൊവിഡിന് ശേഷം പരാജയങ്ങളുടെ പരമ്പര തന്നെയാണ് ബോളിവുഡ് ബോക്സ് ഓഫീസ് നേരിട്ടത്. തെന്നിന്ത്യൻ സിനിമയുടെ ഹിന്ദി പതിപ്പിൽ മാത്രം പിടിച്ചു നിന്ന് ഹിന്ദി ബിഒ പഠാന്റെ വരവോടെ കളം മാറ്റി ചവിട്ടി ചുവടുറപ്പിച്ചു. പിന്നീട് ബോളിവുഡ് പരാജയം കണ്ടത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT