News

വഞ്ചനക്കേസ്; അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി വി കാർത്തികേയന്‍റെ ഉത്തരവ്. അമല പോളിന്റെ പരാതിയിൽ കഴിഞ്ഞ വർഷം ഭവിന്ദർ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യം അനുവദിച്ചിരുന്നു.

ഭവിന്ദർ സിങ്ങും കുടുംബവും തന്‍റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി തന്നെ പീഡിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. താനുമായുള്ള അടുപ്പം മുതലെടുത്താണ് ഭവിന്ദർ സിംഗ് വഞ്ചിച്ചതെന്നും പരാതിയില്‍ പറയുന്നു. വിഴുപുരം മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭർത്താവ് എ എൽ വിജയ്‍യുമായി പിരിഞ്ഞതിന് ശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT