News

തല പോലെ വരുമാ...; വിടാമുയർച്ചി ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, അതും 100 കോടിയ്ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അജിത്-മകിഴ് തിരുമേനി ടീമിന്റെ 'വിടാമുയർച്ചി' എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്.

100 കോടി രൂപയ്ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇത് അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണ്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്‌നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

കെജ്‌രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി

SCROLL FOR NEXT