News

എസ്എസ്എംബി29; രാജമൗലി-മഹേഷ് ബാബു ചിത്രത്തിന് ഇന്ത്യൻ സിനിമയിലെ ഉയർന്ന ബജറ്റ്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ആര്‍ആര്‍ആര്‍' എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമയൊരുക്കുകയാണ് എസ് എസ് രാജമൗലി. 'എസ്എസ്എംബി 29' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്.

രാജമൗലി ചിത്രങ്ങൾ വലിയ ബജറ്റിൽ ഒരുങ്ങുന്നതും വമ്പൻ ലാഭം കൊയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതേ വിശ്വാസമാണ് പുതിയ ചിത്രത്തിന് ഇത്രയും വലിയ തുക ചെലവാക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതും. കെ എൽ നാരായണയാണ് എസ്എസ്എംബി 29ന്റെ നിർമ്മാണം.

മഹേഷ് ബാബുവിൻ്റെ പുതിയ ചിത്രം 'ഗുണ്ടൂർ കാരം' ജനുവരി 12ന് തിയേറ്ററുകളിൽ എത്തുകയാണ്. ശേഷമാകും രാജമൗലി താരത്തെ തിരക്കഥ പറഞ്ഞ് കേൾപ്പിക്കുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂർത്തിയാകും. പിന്നാലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.

ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രണ്ടാം ഭാഗത്തിന് സാധ്യത നിലനിർത്തി 'ഓപ്പൺ എൻഡിങ്' ആകും ചിത്രത്തിനെന്നും അദ്ദേഹം അറിയിച്ചു. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്ന റിപ്പോർട്ട് ഉണ്ട്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT