News

വിജയ് സേതുപതി- കത്രീന കൈഫ് ചിത്രം 'മെറി ക്രിസ്‍‍മസ്'; ട്രെയ്‌ലർ എത്തുക ഈ തീയതിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന 'മെറി ക്രിസ്മസ്', ഇതേ കാരണം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹിന്ദി, തമിഴ് എന്നിങ്ങനെ രണ്ട് ഭാഷകളിലെത്തുന്ന ത്രില്ലർ ചിത്രത്തിന്റെ റിലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ ഡിസംബർ 20ന് എത്തും.

ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൂജ ആണ് ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായാണ് മെറി ക്രിസ്മസ് ഒരുങ്ങിയതെങ്കിലും 'ജവാൻ' ആദ്യം തിയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ വിന്റേജ് പ്രമേയത്തിലുള്ള പോസ്റ്ററുകള്‍ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായിരിക്കും സിനിമയുടെ താരനിര. ഹിന്ദി പതിപ്പിൽ സേതുപതിക്കും കത്രീന കൈഫിനും ഒപ്പം സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് താരങ്ങൾ. തമിഴ് പതിപ്പിൽ ഇവർക്ക് പകരം രാധിക ശരത്കുമാർ, ഷണ്മുഖരാജ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ് തുടങ്ങിയവർ അഭിനേതാക്കളാണ്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്തെ എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

രമേഷ് തൗരാനി, ജയ തൗരാനി, സഞ്ജയ് റൗത്രയ്, കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ് മെറി ക്രിസ്മസ് എന്നാണ് സംവിധായകന്‍ ശ്രീരാം രാഘവന്‍ വ്യക്തമാക്കിയത്. വിജയ് സിനിമയില്‍ ഉള്ളത് കൊണ്ടാണ്, തമിഴിലും ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ ആലോചിച്ചതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT