News

മി​ഗ്ജോം: ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി റെസ്ക്യു ടീം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: മി​ഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ചില പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ ആളുകളെ ഒഴിപ്പിക്കുകയാണ്. ഇതിനിടയിൽ നടൻ വിഷ്ണു വിശാലിനെയും ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനെയും റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന അവസ്ഥയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. കാരപ്പാക്കത്തുള്ള തന്റെ വീടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയെന്നും വൈദ്യുതിയും വൈഫൈയും ഇല്ലെന്നും ഈ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തണമെന്നും വിഷ്ണു വിശാൽ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ അയയ്ക്കുകയും ചെയ്തു. തുടർന്ന് നടനെയും പങ്കാളിയും കായിക താരവുമായ ജ്വാല ഗുട്ടയെയും പുറത്തെത്തിക്കുകയായിരുന്നു. നടനൊപ്പം തൊട്ടടുത്ത് താമസിച്ചിരുന്ന ആമിർ ഖാനെയും ഇതോടൊപ്പം പുറത്തെത്തിച്ചു. ശേഷം രക്ഷാപ്രവർത്തകർക്കും തമിഴ്നാട് സർക്കാരിനും നന്ദി അറിയിച്ച് നടൻ മറ്റൊരു പോസ്റ്റും എക്സിൽ പങ്കുവെച്ചു.

കമൽ ഹാസന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആമിർ തിരികെ മുംബൈയിൽ പോകാതെ ചെന്നൈയിൽ തുടരുകയാണ്. മുമ്പ് ആമിറിനൊപ്പമുള്ള ചിത്രങ്ങൾ വിഷ്ണു വിശാൽ പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT