News

തിയേറ്റർ റണ്ണിൽ കോടികൾ വാരി; 'ലിയോ' ഒടിടി റിലീസ് ഈ തീയതിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലോകേഷ് കനകാരാജ് ഒരുക്കിയ ദളപതി ചിത്രം 'ലിയോ' മൂന്നാം ആഴ്ചയും പ്രേക്ഷകരെ നേടി തിയേറ്ററുകളിൽ തുടരുകയാണ്. ലോകവ്യാപകമായി ഒക്ടോബർ 19ന് റിലീസിനെത്തിയ ചിത്രം കളക്ഷനൊപ്പം മികച്ച പ്രതികരണവും നേടുന്നുണ്ട്. സിനിമയുടെ ഒടിടി റിലീസ് നവംബർ 16ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ് ആണ് സിനിമയുടെ ഓൺലൈൻ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

ദീപാവലി റിലീസായി കാർത്തി ചിത്രം 'ജപ്പാനും' കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗർതണ്ഡ ഡബിൾ എക്സും' എത്തിയതോടെ ലിയോയ്ക്ക് പ്രേക്ഷകർ കുറഞ്ഞിട്ടുണ്ട്. ജപ്പാന് നെഗറ്റീവ് പ്രതികരണങ്ങൾ ലഭിക്കുന്നത് ലിയോയ്ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. ജിഗർതണ്ഡയാണ് ഈ വാരാന്ത്യത്തിൽ കൂടുതൽ കളക്ഷൻ നേടിയത്. അതേസമയം ലിയോ 600 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു.

വിജയ്‌യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിജയ്‌യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വെങ്കട്ട് പ്രഭുവിനൊപ്പം 'ദളപതി 68' ഒരുക്കുകയാണ് വിജയ് ഇപ്പോൾ. തായ്‌ലൻഡിലെ ഷെഡ്യൂൾ പൂർത്തിയാക്കി താരം ചെന്നൈയിൽ മടങ്ങിയെത്തിക്കഴിഞ്ഞു. ചെന്നൈ എയർപോർട്ടിൽ വിജയ് എത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. യുവൻ ശങ്കർ രാജയാണ് ദളപതി 68ന് സംഗീതമൊരുക്കുന്നത്. എജിഎസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇരുപത്തി അഞ്ചാമത് സിനിമയാണിത്.

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

SCROLL FOR NEXT