'I Killed Bapu' movie poster
'I Killed Bapu' movie poster 
News

'ഗാന്ധിയെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സിനിമ'; 'ഐ ​കി​ൽ​ഡ്​ ബാ​പ്പു'​വി​നെ​തി​രെ ഹർ​ജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മും​ബൈ: 'ഐ ​കി​ൽ​ഡ്​ ബാ​പ്പു' എന്ന ചിത്രത്തിനെതിരെ ബോം​​ബെ ഹൈ​കോ​ട​തി​യി​ൽ ഹർ​ജി. രാ​ഷ്ട്ര​പി​താ​വ് മഹാത്മാ ഗാന്ധിയെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സിനിമയാണ് 'ഐ ​കി​ൽ​ഡ്​ ബാ​പ്പു' എന്നാരോപിച്ച് വ്യ​വ​സാ​യി മു​ഹ​മ്മ​ദ്​ അ​ൻ​സാ​രി​യാ​ണ്​ ഹർജി സമർപ്പിച്ചത്. സി​നി​മ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കു​ന്ന​താ​യും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

വി​ഭ​ജ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഗാ​ന്ധി​ക്കാ​ണെ​ന്നാ​ണ്​ സി​നി​മ പ​റ​യു​ന്ന​ത്. ഗാ​ന്ധി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ഗോ​ഡ്​​സെ​യെ 'ഹീ​റോ' ആ​ക്കാൻ സിനിമ ശ്രമിക്കുന്നു. ഗാ​ന്ധി​യു​ടെ പ്ര​തിഛാ​യ ത​ക​ർ​ക്കു​ക​യാ​ണ്​ സി​നി​മ​യു​ടെ ല​ക്ഷ്യം. സി​നി​മ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​ദ്ദാ​ക്കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നുമാണ് ഹ​ർ​ജി​ക്കാ​ര​ന്റെ ആവശ്യം. സി​നി​മ പ​രി​ശോ​ധി​ക്കാ​ൻ പാ​ന​ലി​ന്​ രൂ​പം​ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജി​യിലെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചിട്ടുണ്ട്.

ഹൈ​ക്കോടതി മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​യ അം​ജ​ദ്​ സ​യ്യ​ദ്, അ​ഭ​യ്​ തി​പ്​​സെ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​മോ​ൽ പ​ലേ​ക്ക​ർ എ​ന്നി​വ​രു​ടെ പാ​ന​ലി​ന്​ രൂ​പം ന​ൽ​കി. ഇ​വ​ർ​ക്കാ​യി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഹ​ർ​ജി​ക്കാ​ര​നാണ് വ​ഹി​ക്കേ​ണ്ടത്. സി​നി​മ ക​ണ്ട്​ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ പാ​ന​ലി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT