News

'കരിയറിലെ ഏറ്റവും വലിയ മുതൽകൂട്ട്, ഇനിയും നിങ്ങളോടൊപ്പം സിനിമകൾ ചെയ്യണം'; കിലിയൻ മർഫി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ക്രിസ്റ്റഫർ നോളന്റെ എപ്പിക് ബയോപിക് എന്ന വിശേഷണമാണ് 'ഓപ്പൺഹൈമറി'ന് ലോക പ്രേക്ഷകർ നൽകിയിരിക്കുന്നത്. നിറയെ വെല്ലുവിളികൾ നേരിട്ട ചിത്രത്തിന് ആ​ഗോളതലത്തിൽ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ളാദം രേഖപ്പെടുത്തുകയാണ് റോബർട്ട് ഓപ്പൺഹൈമറായി വേഷമിട്ട ന‌ടൻ കിലിയൻ മർഫി. ക്രിസ്റ്റഫർ നോളന് നന്ദി പറഞ്ഞുകൊണ്ടാണ് മർഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.

കിലിയൻ മർഫിയുടെ കുറിപ്പ്

പ്രിയപ്പെട്ട ക്രിസ്റ്റഫർ നോളൻ, നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ഭാ​ഗ്യം ലഭിച്ചതിൽ ഞാൻ എത്ര നന്ദിയുള്ളവനാണെന്ന് അറിയിക്കാൻ ഈ നിമിഷം ഉപയോ​ഗിക്കുന്നു. ഓപ്പൺഹൈമറിൽ നിങ്ങളുമായി പ്രവർത്തിക്കാൻ സാധിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ മുതൽകൂട്ടും വിലപ്പെട്ട അനുഭവവുമായിരുന്നു. നിങ്ങളുടെ കാഴ്ചപ്പാടും അർപ്പണബോധവും യഥാർത്ഥത്തിൽ പ്രചോദനം നൽകുന്നതാണ്.

നിങ്ങളുടെ കാഴ്ചപ്പാടുകളെ ജീവസുറ്റതാക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. ഒരു കലാകാരനെന്ന നിലയിൽ, കൂടുതൽ വെല്ലുവിളി നിറഞ്ഞതും മികച്ചത് പഠിക്കാനുമുള്ള അവസരങ്ങൾക്കായി ഞാൻ നിരന്തരം അന്വേഷണം നട‌ത്താറുണ്ട്, നിങ്ങളോടൊപ്പം പ്രവർത്തിച്ചപ്പോൾ അത് ഞാൻ നേടി.

ഭാവിയിൽ നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. നിങ്ങൾ അടുത്തതായി എന്താണ് സൃഷ്ടിക്കുന്നതെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ. അവിശ്വസനീയമായ അനുഭവത്തിനും സിനിമയുടെ അതിരുകൾ ഭേദിക്കാൻ നിങ്ങൾ ചെയ്യുന്ന എല്ലാ പ്രയത്നത്തിനും ഒരിക്കൽ കൂടി നന്ദി.

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി ഓപ്പൺഹൈമർ പ്രദർശനം തുടരുകയാണ്. 73.15 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഈ ആഴ്ച്ച നേടിയത്. ക്രിസ്റ്റഫർ നോളന്റെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാവുകയാണ് ഓപ്പൺഹൈമർ.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT