News

'നമ്മൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്, ഇനിയും ഞങ്ങൾക്ക് വേണ്ടി പാടുക'; സുജാത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസയുമായി ​ഗായിക സുജാത. ഇനിയും നിറയെ പാട്ടുകൾ പാടണമെന്നും, പ്രായമാകുന്നില്ല നമ്മള്‍ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണെന്നും സുജാത പറ‍ഞ്ഞു. റിപ്പോർട്ടർ ടിവിയിൽ കോഫി വിത്ത് അരുൺ പരിപാടിയിലൂടെയാണ് സുജാത സഹപ്രവർത്തകയും പ്രിയ സുഹൃത്തും കൂടിയായ കെ എസ് ചിത്രയ്ക്ക് ആശംസകളറിയിച്ചത്.

വളരെ വളരെ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നമ്മൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ അനു​ഗ്രഹങ്ങളുമുള്ള ദിനമായിരിക്കട്ടെ ഇന്ന്. ഇനിയും നിറയെ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടി തരിക. സന്തോഷമായി ഇരിക്കൂ, ആരോ​ഗ്യകരമായി ഇരിക്കൂ, അതാണ് ഏറ്റവും പ്രധാനം. എല്ലാ പ്രാർത്ഥനയും ചിത്രയ്ക്ക്.

മലയാളത്തിന്റെ വാനമ്പാടി 60-ന്റെ നിറവിലാണ്. സിനിമ-സാംസ്കാരിക രം​ഗത്ത് നിന്ന് നിരവധിപേരാണ് ​ഗായികയ്ക്ക് ജന്മദിനാശംസ നേർന്നത്. സം​ഗീത സംവിധായകൻ രഞ്ജിൻ രാജ്, കൈലാസ് മേനോൻ, ഹരീഷ് ശിവരാമകൃഷ്ണൻ, മഞ്ജരി തുടങ്ങിയവർ റിപ്പോർട്ടറിലൂടെ പാട്ടു പാടി ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

3ാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 65.68% പേർ; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിര. കമ്മീഷൻ

'മോദി തന്നെ പ്രധാനമന്ത്രി, ബിജെപിയില്‍ ആശയക്കുഴപ്പമില്ല'; കെജ്‍രിവാളിനെ തള്ളി അമിത് ഷാ

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

SCROLL FOR NEXT