National

ജാർഖണ്ഡിലെ ഇൻഡ്യ റാലിയിൽ ആർജെഡി-കോൺഗ്രസ് സംഘർഷം; കാരണം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇൻഡ്യ മുന്നണിയുടെ മഹാറാലിയിൽ പരസ്പരം പോരടിച്ച് ആർജെഡി-കോൺഗ്രസ് പ്രവർത്തകർ. ആർജെഡി പ്രവർത്തകൻ്റെ തലയ്ക്ക് പരിക്കേറ്റു. ആർജെഡി നേതാവ് കെഎൻ ത്രിപാഠിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകൾ വലിച്ചെറിയുകയും പതാക കെട്ടിയ വടികൾ കൊണ്ട് വീശുകയും ചെയ്തു. നേതാക്കൾ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയാണ് ഉൽഗുലാൻ റാലി എന്ന പേരിൽ ജാർഖണ്ഡിലെ പ്രതിപക്ഷ സഖ്യങ്ങൾ ഒരുമിച്ച് തിരഞ്ഞെടുപ്പ് മഹാറാലി സംഘടിപ്പിച്ചത്. മുതിർന്ന നേതാക്കളായ എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ നേരത്തെ തന്നെ പരിപാടിയിൽ നിന്നും പിന്മാറിയ രാഹുൽഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷനും ഇൻഡ്യ മുന്നണി ചെയർമാനുമായ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. അനധികൃമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്പന സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ തുടങ്ങിയവരും വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

എന്നാൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ചിലർ വേദിയിൽ നുഴഞ്ഞുകയറിയതായി ആർജെഡി നേതാവ് കെഎൻ ത്രിപാഠി ആരോപിച്ചു. സംഭവം വിവാദമാക്കി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെ തകർക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമാണ് ഇൻഡ്യ മുന്നണി രൂപീകരിച്ചതെന്നും ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിലെ മുന്നണികൾ തമ്മിലുള്ള സംഘർഷം അവരുടെ ഐക്യമില്ലായ്മയാണ് കാണിക്കുന്നതെന്നും ഇവർ അധികാരത്തിലേറിയാൽ പരസ്പരം തമ്മിലടിച്ച് രാജ്യത്തെ നശിപ്പിക്കുമെന്നും ബിജെപി ആരോപിച്ചു. പറക്കുന്നതിന് മുമ്പേ ചരട് പൊട്ടിയ പട്ടമാണ് ഇൻഡ്യ മുന്നണിയെന്ന് നേരത്തെ നരേന്ദ്രമോദി വിമർശിച്ചിരുന്നു

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT