National

കുടുംബ സ്വത്ത് എഴുതി നൽകിയില്ല; കാമുകിയുടെ മുഖത്തും വായിലും മുളകുപൊടി എറിഞ്ഞ് യുവാവ്: അറസ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മധ്യപ്രദേശ്: കുടുംബ സ്വത്ത് എഴുതി നൽകാത്തതിന് പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശ് ​ഗുണ സ്വദേശി പൊലീസ് പിടിയിൽ. സ്വത്തുകൾ നൽകാത്തതിൻ്റെ ദേഷ്യത്തിൽ പെൺകുട്ടിയുടെ മുഖത്തും വായിലും പ്രതി മുളകുപൊടി വിതറി. വായിൽ മുളക് പൊടി ഇട്ടതിന് ശേഷം വായ അടച്ചു പിടിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ അയൽവാസിയായിരുന്നു കേസിലെ പ്രതി. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ പേരിലുള്ള സ്ഥലമായിരുന്നു പ്രതി നോട്ടം ഇട്ടിരുന്നത്. എന്നാൽ ഇത് കൊടുക്കാൻ പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വത്തിന് വേണ്ടിയാണ് ഇയാൾ തന്നെ ആക്രമിച്ചത് എന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ യുവാവിൻ്റെ വീട്ടിൽ നിന്ന് അനധികൃത മദ്യം പൊലീസ് കണ്ടെത്തി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT