National

'ഇവിടെ പ്രസാദത്തില്‍ കോഴിക്കറിയുണ്ട്'; മോദിയോട് മാടായിക്കാവില്‍ വരാന്‍ യെച്ചൂരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടുത്തെ പ്രസാദത്തിന് കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നാടാണിത്-'യെച്ചൂരി മാടായിയില്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം വന്‍കരഘോഷമാണ് ഏറ്റുവാങ്ങിയത്.

പഴയങ്ങാടിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് മോദിയെ മാടായിക്കാവിലേക്ക് യെച്ചൂരി ക്ഷണിച്ചത്. രാജ്യത്തിന്റെ വൈവിദ്ധ്യം നിലനിര്‍ത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ടത്. നാടിന്റെ വൈവിദ്ധ്യത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലേയും വൈവിദ്ധ്യം നിലനിര്‍ത്തണമെന്നും യെച്ചൂരി പറഞ്ഞു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT