National

ഞാൻ ഒരു തീവ്രവാദിയല്ല ; ജയിലിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി : താൻ ഒരു തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലിൽ കാണുന്നതെന്നും അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം. കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളാണ് അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചത്. മാധ്യമങ്ങളുമായുള്ള കൂടികാഴ്ച്ചയിൽ ഇതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാവുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്ത ആം ആദ്മി എംപി സഞ്ജയ് സിങ്ങും പങ്കെടുത്തു.

"ശരിയായ കൂടി കാഴ്ച്ചയ്ക്ക് ജയിലിൽ അവസരമൊരുക്കുന്നില്ല. ഗ്ളാസ് ഭിത്തിയിൽ വേർപ്പെടുത്തി ടെലിഫോൺ വഴിയാണ് സംഭാഷണം നടത്തുന്നത്. ജയിലിൽ ഒരു പ്രതിയ്ക്ക് കിട്ടേണ്ട അവകാശം പോലും ഹനിക്കുന്നു." സഞ്ജയ് സിങ് പറഞ്ഞു. തന്നെ നേരിട്ട് കാണാൻ അനുവദിച്ചില്ലെന്നും ഗ്ലാസ് ഭിത്തിക്കപ്പുറത്ത് മിനിറ്റുകൾ മാത്രമാണ് സമയം തന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ ഭഗവന്ത് മാനും നേരത്തെ ആരോപിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങളോട് പ്രതികരിച്ച ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി മനോജ് തിവാരി, കെജ്‌രിവാളിനെ തീവ്രവാദി എന്ന് വിളിക്കുന്നില്ലെന്ന് പറഞ്ഞു. "ആരാണ് അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നത്? , ഞങ്ങൾ അവനെ അഴിമതിക്കാരനെന്ന് വിളിക്കുന്നു.

അവൻ ദില്ലിയുടെ ശത്രുവാണ്, '' തിവാരി പറഞ്ഞു. അഴിമതി നടത്തുന്നതിന് മുമ്പ് ജയിലിലെ സൗകര്യങ്ങളെ കുറിച്ച് ആലോചിക്കണമായിരുന്നെന്നും നിയമം എല്ലാവർക്കും തുല്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതിനിടയിൽ ഇന്നലെ കോടതിയിൽ നിന്ന് അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി നേരിട്ടിരുന്നു .കേന്ദ്ര ഏജൻസികൾ വഴി തന്നെയും പാർട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്‌രിവാളിന്റെ വാദം കോടതി തള്ളുകയും ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടുകയും ചെയ്തിരുന്നു. കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടിയുടെയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു .

ബിജെപി എംപി മനോജ് തിവാരി

ഏപ്രിൽ 9 ന് ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടി കൺവീനറുടെ അറസ്റ്റ് ശരിവച്ചിരുന്നു. കെജ്‌രിവാൾ ഒമ്പത് സമൻസുകൾ ഒഴിവാക്കുകയും അന്വേഷണത്തിൽ ചേരാൻ വിസമ്മതിക്കുകയും ചെയ്തതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. 2021-22 ലെ ഡൽഹി സർക്കാരിൻ്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ഇഡി ആരോപണം. അദ്ദേഹത്തിൻ്റെ മറ്റ് സഹപ്രവർത്തകരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും ഇതേ കേസിൽ ജയിലിലാണ്. ഈ മാസം ആദ്യം, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഏപ്രിൽ 29 ന് കോടതി കേസിൽ വീണ്ടും വാദം കേൾക്കും.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT