National

ഒരു ബൈക്കിൽ നാല് പേർ, നിയന്ത്രണം വിട്ടു,പിന്നാലെ കാറിടിച്ചു;യുവാവിനും സഹോദരിമാര്‍ക്കും ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

നോയിഡയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ​ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു നാലു പേരും. അർധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ നാലു പേരും റോഡിലേക്ക് വീണിരുന്നു, ഇവരെ അമിതവേ​ഗതയിലെത്തിയ കാർ‌ ഇടിക്കുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും നാലു പേരും രക്തം വാർന്ന് ​ഗുരുതര അവസ്ഥയിലായിരുന്നു. കാർ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT