National

അനന്ത്നാ​ഗിൽ ഗുലാം നബി ആസാദിനെതിരെ മത്സരിക്കാൻ മെഹ്ബൂബ മുഫ്തി; 2 ഇടത്ത് കോൺഗ്രസിനെ പിന്തുണയ്ക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശ്രീന​ഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ലോക്സഭയിലേക്ക് മത്സരിക്കും. അനന്ത്നാ​ഗ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. ​ഗുലാം നബി ആസാദിനെതിരെയാണ് അനന്ത്നാ​ഗിൽ മെഹ്ബൂബ മുഫ്തി മത്സരിക്കുന്നത്. അനന്ത്നാ​ഗിൽ ഡെമോക്രാറ്റിക് പ്രോ​ഗ്രസീവ് ആസാദ് പാർട്ടി സ്ഥാനാർ‌ത്ഥിയാണ് ​ഗുലാം നബി ആസാദ്.

കശ്മീരിലെ മൂന്ന് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പിഡിപി യൂത്ത് വിങ് പ്രസിഡന്റ് വഹീദ് പര്റ ശ്രീനഗറിൽ നിന്ന് മത്സരിക്കും. മുൻ രാജ്യസഭാം​ഗം മി‍ർ ഫയാസ് ബാരാമുള്ളയിലെ സ്ഥാനാർത്ഥിയാകുമെന്ന് പിഡിപി പാ‍ർലമെന്ററി ബോർഡ് ചീഫ് സർതാജ് മദ്നി വ്യക്തമാക്കി. മെഹ്ബൂബ മുഫ്തിയും സർതാജ് മദ്നിയും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജമ്മുവിലെ രണ്ട് മണ്ഡലങ്ങളായ ഉദ്ദംപൂരിലും ജമ്മുവിലും പിഡിപി, കോൺ​ഗ്രസിനെ പിന്തുണയ്ക്കുമെന്നും ഇവർ‌ വ്യക്തമാക്കി.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT