National

കുടുംബത്തിൽ ആശയതർക്കം; ഭാര്യ കോൺഗ്രസ് എംഎൽഎ, ബിഎസ്പിയുടെ ലോക്സഭാ സ്ഥാനാർത്ഥി വീടുവിട്ടിറങ്ങി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഭോപ്പാൽ: ആശയപരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി ബഹുജൻ സമാജ്‍വാദി പാർട്ടിയുടെ ലോക്സഭാ സ്ഥാനാർത്ഥി. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയായ ഭാര്യ അനുഭ മുഞ്ചാരെയോട് ആശയപരമായി യോജിക്കാനാവാത്തതിനെ തുടർന്നാണ് ബലഘട്ട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കങ്കർ മുഞ്ചാരെ വീടുവിട്ടിറങ്ങിയത്. രണ്ട് ആശയം പിന്തുടരുന്നവർ തിരഞ്ഞെടുപ്പ് സമയത്ത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ജീവിക്കുന്നത് ശരിയാകില്ലെന്നാണ് കങ്കർ മുഞ്ചാരെയുടെ നിലപാട്.

ഏപ്രിൽ 19 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുമെന്നും ബിഎസ്പി നേതാവ് പിടിഐയോട് പ്രതികരിച്ചു. വെള്ളിയാഴ്ച ഞാൻ വീടുവിട്ടിറങ്ങി. ഇപ്പോൾ ഡാമിനടുത്തൊരു ഹട്ടിലാണ് താമസം. 'രണ്ട് ആശയം പിന്തുടരുന്നവർ തിരഞ്ഞെടുപ്പ് സമയത്ത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കഴിഞ്ഞാൽ ആളുകൾ അതിനെ ഒത്തുകളിയായേ വിലയിരുത്തൂ' അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ തീരുമാനത്തിൽ അനുഭ മുഞ്ചാരെ തൃപ്തയല്ല. ഭർത്താവിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നാണ് അനുഭ പറയുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് പാർട്ടിക്ക് കീഴിൽ മത്സരിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. 33 വർഷമായി മകനൊപ്പം സന്തോഷജീവിതം നയിക്കുകയാണെന്നും അവർ പറഞ്ഞു. ബലഘട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാമ്രാട്ട് സരസ്വതിന് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാൽ തന്റെ ഭർത്താവിനെതിരെ മോശമായി ഒരു വാക്ക് പോലും പറയില്ലെന്നും അനുഭ കൂട്ടിച്ചേർത്തു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT