National

സഞ്ജയ് നിരുപം പ്രചാരണത്തിനുവേണ്ടെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി വിടാന്‍ സാധ്യത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേദിയില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായിരുന്ന സഞ്ജയ് നിരുപമിനെതിരെ പാര്‍ട്ടി. പ്രചാരകരുടെ പട്ടികയില്‍ നിന്ന് സഞ്ജയ് നിരുപമിനെ കോണ്‍ഗ്രസ് ഒഴിവാക്കി. പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം കരാര്‍ എടുത്തതായി തോന്നുന്നുവെന്നും ഉടന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

ഇതിനിടെ നിരുപം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി (യുബിടി) കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ നിരുപം പരസ്യമായി എതിര്‍ത്തിരുന്നു. ശിവസേന (യുബിടി) ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ വളച്ചൊടിക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അനുവദിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ശിവസേന (യുബിടി) കോണ്‍ഗ്രസുമായി കൈകോര്‍ത്തത് മുംബൈയില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ക്കുവേണ്ടിയാണ്. ഇത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. അതേസമയം കോണ്‍ഗ്രസ് നടപടിക്ക് പിന്നാലെ തന്റെ ഭാവി പരിപാടി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി.

കോണ്‍ഗ്രസ് അതിന്റെ ഊര്‍ജം തനിക്കായി പാഴാക്കരുതെന്നും പകരം പാര്‍ട്ടിയെ രക്ഷിക്കാന്‍ അവശേഷിക്കുന്ന കുറച്ച് ഊര്‍ജം ഉപയോഗിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT