National

റീൽസ് ചിത്രീകരിക്കാൻ ഗതാഗതം തടസപ്പെടുത്തി, പൊലീസ് ബാരിക്കേഡുകൾ കത്തിച്ചു; യുവാക്കൾ അറസ്റ്റിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. ഇൻസ്റ്റാഗ്രാം റീൽസ് എടുക്കാനായി ഡൽഹി ഹൈവേ ഫ്‌ളൈ ഓവറിൽ യുവാക്കൾ കാർ പാർക്ക് ചെയ്തായിരുന്നു യുവാക്കളുടെ പരാക്രമം. പൊലീസ് വെച്ച ബാരിക്കേഡുകൾ കത്തിച്ച് വീഡിയോ എടുത്ത് ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ഇവർക്കെതിരെ കേസും 36,000 രൂപ പിഴയും ചുമത്തി.

പ്രദീപ് ധാക്ക എന്നയാളാണ് റീൽസ് എടുക്കാനായി തിരക്കേറിയ പശ്ചിമ വിഹാറിലെ ഫ്ലൈ ഓവറിൽ ഗതാഗതം തടസപ്പെടുത്തിയത്. കാറിന്റെ ഡോർ തുറന്ന് ഇയാൾ വാഹനം ഓടിക്കുന്ന വീഡിയോയും, പൊലീസ് ബാരിക്കേഡുകൾ കത്തിന്നതും ചിത്രീകരിച്ച് ഇയാൾ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ മർദ്ദിക്കുകയും ചെയ്തു. ഡൽഹി ട്രാഫിക് പൊലീസാണ് ഇയാൾക്ക് എതിരെ കേസ് എടുത്തത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഏതാനും വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT