National

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്; 1700 കോടിയുടെ നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.

ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആദായനികുതി പുനര്‍നിര്‍ണയത്തിലെ കോണ്‍ഗ്രസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.

2017 മുതല്‍ 2020 വരെയുള്ള നാല് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ 2014 മുതലുള്ള മൂന്ന് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

SCROLL FOR NEXT