National

കെജ്‍രിവാൾ രാജ്യസ്നേഹിയെന്ന് ഭാര്യ; പ്രാർത്ഥന പങ്കുവെക്കാൻ 'കെജ്‍രിവാൾ കോ ആശീർവാദ്' ക്യാംപെയിൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: തന്റെ ഭർത്താവ് ഒരു ദേശസ്നേഹിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഭാര്യ സുനിത കെജ്‍രിവാൾ. എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടും. കെജ്‍രിവാളിന് അനുഗ്രഹവും പ്രാർത്ഥനയും പങ്കുവയ്ക്കാൻ വാട്സാപ്പ് പ്രചാരണവുമായി ആം ആദ്മി പാർട്ടി രം​ഗത്തെത്തി. കെജ്‍രിവാൾ കോ ആശീർവാദ് എന്ന പേരിലാണ് ക്യാംപെയിൻ നടത്തുക. 8297324624 എന്ന വാട്സാപ്പ് നമ്പർ വഴി കെജ്‍രിവാളിനുള്ള സന്ദേശം ജനങ്ങൾക്ക് പങ്കുവയ്ക്കാം. അരവിന്ദ് കെജ്‍രിവാൾ യഥാർഥ രാജ്യസ്നേഹിയെന്നും സുനിത പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെയാണ് ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായത്. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്‍രിവാളിനെ ഇനിയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയെ കെജ്‌രിവാളും എതിർത്തില്ല.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT