National

എൻഡിഎയിൽ ചേർന്നു, പിന്നാലെ പ്രഫുൽ പട്ടേലിന് ക്ലീന്‍ ചിറ്റ്; ഏഴ് വർഷത്തെ കേസ് അവസാനിപ്പിച്ച് സിബിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: എന്‍ഡിഎയില്‍ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരെ കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മെയ് മാസത്തിൽ സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് എടുത്തിരുന്നത്. ഏഴ് വർഷത്തെ കേസിനാണ് ഇപ്പോൾ വിരാമമായത്.

കഴിഞ്ഞ വർഷം അവസാനം എൻസിപി നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. കേസ് അവസാനിപ്പിച്ചതായി സിബിഐ തന്നെയാണ് ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്.

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

SCROLL FOR NEXT