National

ബെയ്ജിംഗിനെ പിന്തള്ളി; ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനമായി ഒന്നാം സ്ഥാനത്ത് മുംബൈ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ബെയ്ജിംഗിനെ പിന്തള്ളി മുംബൈ ഒന്നാം സ്ഥാനത്ത്. ഹുറൂൺ റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്ന നഗരം മുംബൈയാണ്. ആദ്യമായാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ഹുറൂൺ റിസർച്ചിന്റെ റിപ്പോർട്ടിൽ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. പട്ടികയിൽ ആദ്യ സ്ഥാനത്ത് ന്യൂയോർക്ക് (119) ആണ്. തൊട്ട് പിന്നിൽ തന്നെ ‌ലണ്ടനുമുണ്ട് (97). ഏഷ്യയില്‍, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ - 92 ശതകോടീശ്വരന്മാരുമായി പട്ടികയിൽ മുന്നിൽ എത്തിയപ്പോൾ തൊട്ടുപിന്നിൽ ബെയ്ജിംഗും (91), ഷാങ്ഹായ് (87)യുമാണ്.

കണക്കുകൾ പ്രകാരം നിലവിൽ ആഗോളതലത്തിൽ 3,279 ശതകോടീശ്വരന്മാരാണുളളത്. 2023 നെ അപേക്ഷിച്ച് കണക്കിൽ 5% വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തിൻ്റെ റാങ്കിംഗ് അനുസരിച്ച്, കഴിഞ്ഞ വർഷം 155 കോടീശ്വരന്മാരെ നഷ്ടപ്പെട്ടെങ്കിലും ഒന്നാം സ്ഥാനം ചൈനയ്ക്ക് തന്നെയാണ്. റാങ്കിംഗിൽ 800 കോടീശ്വരന്മാരുമായി അമേരിക്ക രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 271 പേരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

ചൈനയ്ക്ക് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞ് പോയത്. റിയൽ എസ്റ്റേറ്റിൽ നിന്നും,റിന്യൂവബിൾസിൽ നിന്നുമുളള ചൈനയുടെ സാമ്പത്തിക സ്ഥിതി സാരമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. .

യുഎസിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഒറാക്കിൾ, മെറ്റ തുടങ്ങിയ കമ്പനികൾ കൂടാതെ ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോ​ഗവും സമ്പദ്ഘടനയെ ഗണ്യമായ ഉയർത്താൻ തോതിൽ സഹായിച്ചുവെന്ന് റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ബ്ലൂംബെർഗിൻ്റെ ശതകോടീശ്വരൻമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക്കും യഥാക്രമം 201 ബില്യൺ ഡോളറും 190 ബില്യൺ ഡോളറും ആസ്തിയുള്ള യുഎസിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. മ്യൂസിക് ഐക്കൺ ടെയ്‌ലർ സ്വിഫ്റ്റ് ഹുറൂൺ റിസർച്ചിൻ്റെ ലിസ്റ്റിൽ 1.2 ബില്യൺ ഡോളർ ആസ്തി കൂടിയതായാണ് ഈ വർഷത്തെ റിപ്പോർട്ടിൽ പറയുന്നത്.

84 പുതിയ അംഗങ്ങളുള്ള അതിസമ്പന്നരുടെ പട്ടികയിൽ പുതിയതായി കൂട്ടിച്ചേർക്കലുകൾ വന്നതോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ജിഡിപി 8.4% വളർച്ച കൈവരിച്ചതോടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 110 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ആഗോളതലത്തിൽ പതിനൊന്നാം സമ്പന്നനുമായി തൻ്റെ സ്ഥാനം നിലനിർത്തി.

അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനായ ഗൗതം അദാനി ജനുവരിയിൽ അംബാനിയെ മറികടന്നിരുന്നു. എന്നാൽ ഇപ്പോൾ ബ്ലൂംബെർഗ് ഡാറ്റ പ്രകാരം 97.9 ബില്യൺ ഡോളർ ആസ്തിയുമായി മൂന്ന് സ്ഥാനങ്ങൾ പിന്നിലാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

SCROLL FOR NEXT