National

'അരവിന്ദ് കെജ്‌രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ട്'; പ്രതികരിച്ച് ജർമ്മനി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ജർമ്മനി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജുഡീഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെയും പോലെ കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ട്. ലഭ്യമായ എല്ലാ നിയമ മാർഗങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കുക എന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണ്, അത് അദ്ദേഹത്തിനും ബാധകമാണെന്നും ജർമ്മൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു.

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാളുള്ളത്. മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന് എതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‍രിവാളിനെ വിശ​ദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസിൽ അറസ്റ്റിലായ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോ​ദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയിൽ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയിൽ ആവശ്യപ്പെടും.

അതേസമയം, കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും അദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാനാണ് തീരുമാനം. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നും സൂചനയുണ്ട്. ഇഡി കേസും നടപടിയും പ്രചാരണ വിഷയമാക്കിയാകും എഎപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT