National

ഓരോ വ്യക്തിക്കും വോട്ട് ചെയ്യാൻ കടമയുണ്ട്; പക്ഷെ നിര്‍ബന്ധിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഓരോ വ്യക്തിക്കും വോട്ട് ചെയ്യാൻ കടമയുണ്ടെങ്കിലും അതിനായി ആരെയും നിര്‍ബന്ധിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്നതിന്റെ തെളിവ് എല്ലാ തൊഴിലാളികളോടും ആവശ്യപ്പെടാന്‍ തമിഴ്‌നാട്ടിലെ തൊഴിലുടമകളോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അഭിഭാഷകൻ രാംകുമാർ ആദിത്യൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വോട്ട് ചെയ്യുക എന്ന വിലയേറിയ അവകാശം വിനിയോഗിക്കാതിരിക്കാനാണ് ഒരാള്‍ തീരുമാനിക്കുന്നതെങ്കില്‍ അയാളെ അതിന് നിര്‍ബന്ധിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടെടുപ്പ് ദിനത്തില്‍ ശമ്പളത്തോടെ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ പോലും അതിന് കഴിയില്ല. വോട്ട് ചെയ്യാനായി ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് നിര്‍ബന്ധിക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. അത് പൗരന്മാരുടെ കടമയാണെന്നും എന്നാൽ നിയമപരമായി നിര്‍ബന്ധമാക്കിയ കാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

താനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT