National

ഇൻഫോസിസ് തുടങ്ങാൻ നാരായണ മൂർത്തിക്ക് 10,000 രൂപ നൽകി; സുധാ മൂർത്തി എംപി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഐടി കമ്പനിയായ ഇൻഫോസിസ് തുടങ്ങാൻ തൻ്റെ ഭർത്താവ് എൻ ആർ നാരായണ മൂർത്തിക്ക് 10,000 രൂപ നൽകിയതിനെക്കുറിച്ച് രാജ്യസഭ എംപി സുധാ മൂർത്തി. 1981-ൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഭർത്താവ് തന്നോട് പറഞ്ഞു. തൻ്റെ സമ്പാദ്യത്തിൽ 10,250 രൂപയുണ്ടായിരുന്നു. റിസ്ക്ക് എടുത്തുകൊണ്ട് 250 രൂപ മാറ്റിവയ്ക്കുകയും ബാക്കിയുള്ളത് നാരായണ മൂർത്തിക്ക് നൽകുകയും ചെയ്തതായി അവർ പറഞ്ഞു.

“അദ്ദേഹം ഇൻഫോസിസ് ആരംഭിച്ചപ്പോൾ എൻ്റെ ജീവിതം മാറി, അതൊരു ഉത്തരവാദിത്തവും പ്രതിബദ്ധതയുമായിരുന്നു,” അവർ പറഞ്ഞു. ഒരു കമ്പനി കെട്ടിപ്പടുക്കുന്നത് തമാശയല്ല, അതിന് ഒരുപാട് ത്യാഗങ്ങൾ ആവശ്യമാണെന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് സുധാമൂർത്തി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. 73-ാം വയസ്സിൽ ഇത് ഒരു പുതിയ അധ്യായമാണ്. പക്ഷേ, പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്നായിരുന്നു അവരുടെ പ്രതികരണം.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT